Friday, March 12, 2010

സാംസ്കാരിക നായകനും കുറെ സിനിമക്കാരും

കഴിഞ്ഞ മാസഗലായി സിനിമക്കാരും സുകുമാര്‍ അഴീകൊടും തമ്മിലുള്ള തര്‍ക്കങ്ങള്‍ ചൂട് പിടിക്കുകയായിരുന്നു. പരസ്പരം അസഭ്യ വാക്കുകള്‍ ചൊരിഞ്ഞു സാംസ്ക്കാരിക കേരളത്തെ നാണം കേടുതുകയായിരുന്നു ഇക്കൂടര്‍. പക്ഷെ കേരളത്തിന്റെ സാംസ്കാരിക നായകന്‍ എന്ന് അവകാശ പെടുന്ന അഴീകോട് മാഷിനു ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ? സിനിമ സംഘടനയുടെ പ്രശ്നം അവരുടെ ആഭ്യന്തര കാര്യമാണ്. അത് അവര്‍ തന്നെ പരിഹരിച്ചോളും. അല്ലാതെ ഇന്ത്യ മുഴുവന്‍ അംഗീകരിച്ച മമ്മുട്ടിയേയും ലാലിനെയുംവെക്തി പരമായി ആക്ഷേപിക്കാന്‍ അഴീകൊടിനു എന്താണ് അര്‍ഹത? അവരുടെ കയ്യിലും തെറ്റു കുറ്റങ്ങള്‍ ഉണ്ടാകാം. പക്ഷെ അതിനു ഇങനെ മറുപടി നല്‍കുവാന്‍ അഴീകൊടിനു അര്‍ഹത ഇല്ല. പുള്ളിയുടെ പഴയ കഥകല്‍ വെള്ളാപ്പള്ളി പറഞ്ഞിടുണ്ട്. അതിനെ ഖണ്ഡിച്ചു മാഷ്‌ മറുപടി നല്‍കിയതായി കണ്ടില്ല. നാട്ടില്‍ പെട്രോളിന് വിലകൂടി. അരിക്ക് വിലകൂടി , അപ്പോഴൊന്നും മാഷ്‌ പ്രതികരിച്ചില്ല. കാരണം ഭരിക്കുന്ന പാര്‍ടികളെ എതിര്‍ക്കുവാന്‍ പുള്ളിക്ക് സമയം ഇല്ല. സ്വന്തം ഭരണ നേട്ടമായി ക്കാണിച്ചു വലിയ ചാനല്‍ സമുച്ചയം കേട്ടിപോക്കുകയും അതിന്റെ ഉത്ഖാടനതിനു നാടിനു എന്തോ സമര്‍പിക്കുണ ഭാവത്തില്‍ ഭരണ പ്രതിപഷ ഭേതമിലാതെ നേതാക്കള്‍ പങ്കെടുതപോഴും പുള്ളി ഒന്നും പറഞ്ഞില്ല. എന്നിട് കേരള ടൂറിസം ബ്രാന്‍ഡ്‌ അമ്ബാസിഡോര്‍ ആയി അമിതാഭ് ബച്ഹനെ നിയമിച്ചപ്പോള്‍ വന്നു പ്രതികരണം. കഷ്ടം തന്നെ. തന്നെക്കാള്‍ പ്രശതരയവരെ കാണുബോള്‍ പുള്ളിക് എന്തോ ഒരു ഭീതി. പോരാത്തതിനു ഇപ്പോള്‍ സിനിമയില്‍ നായകനാകുവാന്‍ പോകുന്നു. ഇക്കൂടരെ ജനങ്ങള്‍ എന്ത്ചെയ്യണം?