Saturday, July 16, 2011

രചന

രചന
. ജിജീഷ് കാലാക്കല്
ഒരിടത്ത് ഒരാളുണ്ടായിരുന്നു.അയാള് വളരെ നല്ലവനായിരുന്നു. അച്ഛന് പണക്കാരനായിയൂന്നത്കൊണ്ട് ചെറുപ്പത്തില് അയാള് അല്ലലരിഞ്ഞിരുന്നില്ല.അച്ഛന്റെ മരണശേഷം അയാള് കച്ചവടത്തില് ശ്രദ്ധ ചെലുത്തി കൂടുതല് പണം സമ്പാദിച്ചു,ഒപ്പം പ്രശസ്തിയും.എങ്കിലും ചെറുപ്പം മുതല് അയാള് മനസ്സില് ഒരാഗ്രഹം സൂക്ഷിച്ചിരുന്നു."ഒരു കഥ എഴുതണം , അത് പ്രസിദ്ധപെടുത്തണം "അതായിരുന്നു അയാളുടെ ആഹ്രഹം. എന്നാല് ഒരു വരി പോലും എഴുതാം അയാള്ക് കഴിഞ്ഞിരുന്നില്ല. ആശയ ദാരിദ്രം അയാളെ അലട്ടിയിരുന്നു. ശരിക്കും ആ കാര്യത്തില് മാത്രമെ അയാള് ദാരിദ്രനായിരുന്നുള്ളൂ.പിന്നീട് അയാള്ക്ക് ധാരാളം ആശയങ്ങലുണ്ടായി. എന്നാല് ഏത് ആദ്യമെഴുതണ്ണം,എതെഴുതിയാലും മികവുണ്ടാകണം എന്ന നിര്ബന്ധബുദ്ധി അയാളെ പിന്നെയും അലട്ടി. ഒരിക്കല് അയാള്ക്ക് ശക്തമായ ഒരാശയം ഉണ്ടായി.തന്റെ എഴുത്തിലൂടെ സമൂഹത്തെ അതറിയിക്കണം എന്നയാള്ക്ക് തോന്നി. എന്നാല് ജോലിത്തിരക്ക് അയാള്ക് അതിനുള്ള അവസരം നല്കിയതെ ഇല്ല. സുഹുര്തുക്കള് ഒരുപാട് നിര്ബന്ധിച്ചിട്ടു പോലും തൂലിക ചലിപ്പിക്കാന് അയാള്ക്കായില്ല. കാലം ഒരുപാട് കടന്നു പോയപ്പോള് അയാള് കൂടുതല് പ്രശസ്തനായി. എത്തിപ്പെടുന്ന വേദികളിലെല്ലാം അയാള് തന്റെ ആഗ്രഹം വെളിപെടുതാതിരുന്നില്ല. ഒരിക്കല് അയ്യാള്ക്ക് ഒരു വെളിപാടുണ്ടായി. ആത്മകഥ എഴുതാം.അതിനായി അയാള് മനസ് കൊണ്ട് തയ്യാറെടുക്കവേ കാലം അയാളുടെ കഥ രചിക്കുകയായിരുന്നു. അയാളുടെ മക്കള് നാലുപേരും തമ്മില് സ്വത്തിനു വേണ്ടി തര്ക്കം ഉണ്ടാക്കി. തല്ക്കാലത്തേക്ക് ആര്കും ഒന്നും വിട്ടു കൊടുക്കുനില്ല എന്നയാള് പ്രഖ്യാപിച്ചു. കാലം അയാളുടെ തുടര്കഥ രചിച്ചപ്പോള് അയാള്ക് തളര്വാതം ഉണ്ടായി. ഒരു കൈയും ഒരു കാലും അയാള്ക് കാഴ്ച്ചവസ്തുക്കളായി. എങ്കിലും മനസാനിധ്യം അയാളെ മുന്നോട്ടു നയിച്ചു. ഒരു കൂലി എഴുത്തുകാരനെ വച്ച് എഴുതിക്കാം,കഥ പറഞ്ഞുകൊടുത്താല് പോരെ എന്നായി കൂട്ടുകാര് . എന്നാല് വന്ന എഴുത്തുകാരെയൊന്നും അയാള്ക് ബോധിച്ചില്ല.ഒരു ദിവസം സുഹൃത്തുക്കള്ക്ക് അയാളുടെ ഫോണ് കാള് കിട്ടി.താന് ജീവിതതിലാധ്യമായി ഒരു രചന നടത്തി എന്നുള്ള വാര്ത്ത അറിയിക്കാനാണ് അയാള് അവരെ വിളിച്ചത്. അയാള് മറ്റൊരാളെ കൊണ്ട് എഴുതിച്ചത് സ്വന്തം വില്പത്രമായിരുന്നു.സ്വത്തുമോഹികളായ മക്കള്ക്ക് അര്ഹമായ പരിഗണന മാത്രം നല്കി അയാള് ബാക്കി സ്വത്തുക്കള് വിവിധ അനാഥാലയങ്ങള്ക്ക് എഴുതി വച്ചു. മരണശേഷം അയാളുടെ ആദ്യ രചന എല്ലാവരാലും അംഗീകരിക്കപ്പെട്ടു.ജ്ഞാനപീഠം നേടിയില്ലെങ്കിലും അയാള്ക്ക് മരണാനന്തരം പദ്മശ്രീ ലഭിച്ചു.