കേരളം എന്നും തമിഴ്നാട്ടില്‍ നടന്നു വരുന്ന സംഭവങളെ കൌതുക പൂര്‍വ്വം വീക്ഷിചിട്ടെയുള്ളൂ.. തമിഴര്‍ അവരുടെ സംസ്ക്കാരത്തെയും കലയെയും സംരക്ഷികുന്നത് പ്രശംസനീയം തന്നെയാണ്. അവര്‍ ത്മിഴ് ഭാഷയെ എല്ലാത്തരത്തിലും ഉയര്‍ത്തിപ്പിടിക്കുന്നു. സിനിമാക്കുപോലും ത്മിഴ് പേരിട്ടാല്‍ നികുതി ഇളവു നല്കുന്നു. എന്നാല്‍ ഇവിടെയോ, പത്തു വര്ഷം കഴിയുമ്പോള്‍ മലയാളം അറിയാവുന്ന എത്ര കുട്ടികള്‍ നാട്ടിലുണ്ടാവും? ഇംഗ്ലീഷ് വളരെ വിലപെട്ടടുതന്നെയാണ്. പക്ഷെ അതിനൊപ്പം മലയാളം കൂടി പഠിക്കാന്‍ നമ്മള്‍ കുട്ടികളെ അനുവദിക്കണം. നമുക്കിന്നു മലയാളം സാഹിത്യം വേണ്ടാ,സിനിമ വേണ്ടാ, കഷ്ടം തനെയല്ലേ? കലോത്സവങളില്‍ മാത്രമായി നമ്മുടെ ഭാഷ ഒതുങ്ങി കൂടുകയാണ്. ഇക്കാര്യങളില്‍ നമുക്ക് ത്മിഴ് നാടിനെ അനുകരികവുന്നതാണ് .
പഷേ ചില കാര്യങളില്‍ തമിഴര്‍ ദേശിയ വികാരം കാട്ടുന്നില്ല. അത് അവര്‍ക്ക് കുറവാണെന്നു തന്നെ പറയാം. ത്മിഴ് പുലികളെ പരസ്യമായി പിന്തുണക്കുന്നത് ശരിയാണെന്ന് തോന്നുനില്ല. രാജിവ് ഗാന്ധിയെ മറക്കാന്‍ ഭാരതിയനാകുമോ? തമിഴെരുടെ ഈ നിലപാടുകള്‍ എതിര്കേണ്ടത് തന്നെയല്ലേ? അല്ലെങില്‍ നാളെ പാക്കിസ്ഥാന്‍ , തീവ്ര വാദികളെ പരസ്യമായി പിന്തുണക്കും. ദേശിയ വികാരം മലയാളികള്‍ക്ക് കൂടുതലാണ്, ഇക്കാര്യത്തില്‍ തമിഴര്‍ നമ്മെ മാതൃക ആക്കണം.
Wednesday, January 7, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment