ഒരു കുഞ്ഞു പൂവിന്റെ ഹൃദയത്തെ കീറി നോവിക്കുവാന്‍
മാത്രം എന്നെ പഠിപ്പിച്ച ഈ ശാസ്ത്രം നശിക്കട്ടെ
നാളെ വിടരുവാന്‍ കൊതിച്ചിരുന്ന എത്രയോ മൊട്ടുകള്‍
ഞാനെന്‍റെ കൈകളാല്‍ അറിഞ്ഞു തള്ളി
ഞാനിപ്പോഴും കേള്ക്കുന്നു
ഒരു കുഞ്ഞു പൂവിന്റെ രോദനം
മാര്‍ക്കുകള്‍ വാരി കൂട്ടുവാന്‍ മാത്രമായ്
എന്തിനീ കാടാത്ത രീതികള്‍
മാറ്റുവാനാകില്ലേ ഈ കൊല്ലുന്ന ശാസ്ത്രത്തെ
No comments:
Post a Comment