Wednesday, January 28, 2009

സദാചാരത്തിന്റെ പേരില്‍

സദാചാരത്തിന്റെ പേരില്‍ മംഗലാപുരത്തു ഇക്കഴിഞ്ഞ ദിവസം ശ്രീരാമ സേനക്കാര്‍ പെണ്‍കുട്ടികളെ മ്രിഗ്ഗീയമായി തല്ലിച്ചതക്കുന്നത്ത് നമ്മള്‍ കണ്ടതാണ്. ഏത് പ്രത്യയ ശാസ്ത്രത്തിന്റെ പേരിലായാലും ആളുകളെ തല്ലിച്ച്ചതക്കാന്‍ ആര്ക്കും അവകാശമില്ല. ഇത്തരത്തിലുള്ള അക്ക്രമ്ങളെ ശക്തമായി നേരിടെണ്ടാതാണ്. ഹൈന്ദവ സംഘടനകളുടെ ഇത്തരം നടപടികളെ മാദ്യമ്ങള്‍ നന്നായിത്തന്നെ കവര്‍ ചെയ്തു. പക്ഷെ പര്‍ദ്ധ ധരിക്കാതടിന്റെ പേരിലും ജീന്‍സ് ധരിച്ചതിന്റെ പേരിലും നടക്കുന്ന അക്ക്രമ്ങളെ കൂടെ ഇതില്‍ ഉള്പെടുതെണ്ടാതാണ്. മതത്തിന്റെ പേരില്‍ കൊള്ളയും കൊലയും അരങ്ങേറുന്ന നമ്മുടെ നാട്ടില്‍ ആര്‍ക്കാണ് സദാചാരത്തെക്കുറിചു പ്രസംഗിക്കാന്‍ അര്‍ഹദയുള്ളത്?
പിന്നെ മംഗലാപുരത്തെ പെണ്‍കുട്ടികളുടെ കാര്യം, ഈ അക്ക്രമങളുടെ മറവില്‍ ഒളിഞ്ഞിരിക്കുന്ന ചില സത്യങളുണ്ട്. ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പാവം പെണ്‍കുട്ടികള്‍ ആണോ അവര്‍ ? മോസ്റ്റ് മോഡേണ്‍ സിവിലെസറേന്ന്റെ പേരില്‍ കുടിച്ചു കൂത്താടിനടക്കുന ആധുനിക പ്രേതികങളാണ് അവര്‍. ഹൈ ടെക് നഗരങ്ങളില്‍ മുളച്ചു പൊന്ട്തുന്ന പബുകള്‍ നാടിനു ശാപമാവുകയാണ്. അവിടെ പരത്തുന്നത് മദ്ധ്യവും മയക്കു മരുന്നുകളുമാണ്. നാട്ടില്‍ നിന്നും പഠിക്കാന്‍ പോകുന്ന മലയാളി കുട്ടികളാണ് ഇതിന്റെ പിടിയില്‍ വീണുപോകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സംരംഭങളെ നിലക്ക് നിര്‍ത്തേണ്ടത് പൊതു ആവശ്യം തന്നെയാണ്. പ്രേതികരനങള്‍ വഴി തെറ്റരുതെന്നു മാത്രം. മതത്തിന്റെയോ മദത്തിന്റെയോ പേരിലുള്ള സദാചാരമല്ല മറിച്ച് മനുഷത്വ പരമായ വിചാരങളാണ് നാടിന്റെ നന്മക്ക് ആവശ്യം.

No comments:

Post a Comment