Thursday, December 17, 2009

ആറ് മാസങ്ങള്‍ക്ക് മുന്‍പ്

കുറച്ചു നാളത്തെ നിശബ്തടക്ക് ശേഷം വീണ്ടും സജീവമാകാനുള്ള സ്രെമത്തിലാണ്.എല്ലാവരെയും പോലെ തന്നെ പഠനതിനുസേഷമുള്ള ഇടവേളയും പിന്നെ ജോലിയിലേക്കുള്ള കാല്‍വെപ്പുമോകെയായിപ്പുമോകെയായി കുറച്ചു നാള്‍ .പരീക്ഷയൊക്കെ കഴിഞ്ഞു പിരിയാന്‍ നേരാം വിളിക്കാം, തമ്മില്‍ കാണാം എന്നൊക്കെ പതിവ് വാചകങ്ങള്‍ . പക്ഷെ അതെല്ലാം വാചകങ്ങള്‍ മാത്രമായിരുന്നുവെന്നു തിരിച്ചറിയാന്‍ വൈകി.വല്ലാത്ത ഏകാന്തത അനുഭവിച്ചു. രാവിലെ വൈകി എഴുനേല്‍ക്കുക, ഭക്ഷണം കഴിക്കുക, TV കാണുക അഗനെയൊക്കെയ്യായി കുറച്ചുനാളുകള്‍. വിരസമായ ഒരവധിക്കാലം പോലെ..കൂടുകാരോന്നുമില്ലാതെ ഒന്നും ചെയ്യാനില്ലാതെ..വീട്ടില്‍ നിന്നും മാറി പഠിക്കാന്‍ പോയത് കൊണ്ട് നാടിലെ ഫ്രണ്ട്സു നഷ്ടപ്പെട്ടു.തിരിച്ചു വന്നപ്പോള്‍ പുതിയ ഫ്രണ്ട്ഉം . ആരുടേയും കുറ്റമല്ല. കാലം മാറ്റി മരിക്കുന്നതയിരിക്കാം. എങ്കിലും ആത്മാര്‍ത്ഥയുള്ള സൌഹ്ര്തങ്ങല്ക് ഇനിയും പ്രസക്തിയുണ്ട്.ലോക സാമ്പത്തിക മാന്ദ്യം വല്ലാതെ ഉലച്ചു കളഞ്ഞു. ജോലിയൊന്നുമില്ലാതെ വീട്ടില്‍ കുത്തിയിരുന്നപ്പോള്‍ വീട്ടുകാര്‍ പോലും കുറ്റപ്പെടുത്താന്‍ തുടങ്ങി.കാരണം ബന്ടുക്കളുടെ ചോദ്യഗല്ക് ഉത്തരം കൊടുക്കാന്‍ അവര്‍ക്കും വിഷമമായിരുന്നു. എന്ത് ചെയ്യനമെന്നരിയാതുള്ള വല്ലാത്ത അവസ്ഥ ആയിരുന്നു അത്. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഇല്ലായിരുന്നു എങ്കിലും മാനസികമായി വല്ലാതെ തളര്‍ന്നു. 80 കളിലെ തൊഴില്‍ ഇല്ലായിമ എത്ര രൂക്ഷമായിരുന്നെന്നു അപ്പോഴാണ്‌ മനസിലായത്. അന്നത്തെ സിനിമകളിലെ പ്രമേയം ഇതായിരുന്നല്ലോ. പക്ഷെ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ പിന്നീട് പല പ്രേശ്നഗലെയും നേരിടാന്‍ സഹായകമാകും. ഞാന്‍ ഇതെല്ലാം എന്തിനു എഴുതുന്നു എന്ന് തോന്നാം. ആരെങ്കിലും ഇത് വായിക്കുമെന്ന് പോലും അറിയില്ല. പക്ഷെ എല്ലാവര്ക്കും വരുന്ന അവസ്ഥായാണ് ഇത്. അതുകൊണ്ട് ചുമ്മാ എഴ്ഹുതിയെനൂ മാത്രം. ഇപ്പൊ കാലം മാറി കഥ മാറി. ഞാനും ജോലിയില്‍ പ്രവേശിച്ചു. ഇപ്പോഴുള്ള അവസ്ഥ പഴയതിനേക്കാള്‍ ഭീകരമാണ്. അത് പിന്നീടു എഴുതാം. .

Wednesday, January 28, 2009

സദാചാരത്തിന്റെ പേരില്‍

സദാചാരത്തിന്റെ പേരില്‍ മംഗലാപുരത്തു ഇക്കഴിഞ്ഞ ദിവസം ശ്രീരാമ സേനക്കാര്‍ പെണ്‍കുട്ടികളെ മ്രിഗ്ഗീയമായി തല്ലിച്ചതക്കുന്നത്ത് നമ്മള്‍ കണ്ടതാണ്. ഏത് പ്രത്യയ ശാസ്ത്രത്തിന്റെ പേരിലായാലും ആളുകളെ തല്ലിച്ച്ചതക്കാന്‍ ആര്ക്കും അവകാശമില്ല. ഇത്തരത്തിലുള്ള അക്ക്രമ്ങളെ ശക്തമായി നേരിടെണ്ടാതാണ്. ഹൈന്ദവ സംഘടനകളുടെ ഇത്തരം നടപടികളെ മാദ്യമ്ങള്‍ നന്നായിത്തന്നെ കവര്‍ ചെയ്തു. പക്ഷെ പര്‍ദ്ധ ധരിക്കാതടിന്റെ പേരിലും ജീന്‍സ് ധരിച്ചതിന്റെ പേരിലും നടക്കുന്ന അക്ക്രമ്ങളെ കൂടെ ഇതില്‍ ഉള്പെടുതെണ്ടാതാണ്. മതത്തിന്റെ പേരില്‍ കൊള്ളയും കൊലയും അരങ്ങേറുന്ന നമ്മുടെ നാട്ടില്‍ ആര്‍ക്കാണ് സദാചാരത്തെക്കുറിചു പ്രസംഗിക്കാന്‍ അര്‍ഹദയുള്ളത്?
പിന്നെ മംഗലാപുരത്തെ പെണ്‍കുട്ടികളുടെ കാര്യം, ഈ അക്ക്രമങളുടെ മറവില്‍ ഒളിഞ്ഞിരിക്കുന്ന ചില സത്യങളുണ്ട്. ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പാവം പെണ്‍കുട്ടികള്‍ ആണോ അവര്‍ ? മോസ്റ്റ് മോഡേണ്‍ സിവിലെസറേന്ന്റെ പേരില്‍ കുടിച്ചു കൂത്താടിനടക്കുന ആധുനിക പ്രേതികങളാണ് അവര്‍. ഹൈ ടെക് നഗരങ്ങളില്‍ മുളച്ചു പൊന്ട്തുന്ന പബുകള്‍ നാടിനു ശാപമാവുകയാണ്. അവിടെ പരത്തുന്നത് മദ്ധ്യവും മയക്കു മരുന്നുകളുമാണ്. നാട്ടില്‍ നിന്നും പഠിക്കാന്‍ പോകുന്ന മലയാളി കുട്ടികളാണ് ഇതിന്റെ പിടിയില്‍ വീണുപോകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സംരംഭങളെ നിലക്ക് നിര്‍ത്തേണ്ടത് പൊതു ആവശ്യം തന്നെയാണ്. പ്രേതികരനങള്‍ വഴി തെറ്റരുതെന്നു മാത്രം. മതത്തിന്റെയോ മദത്തിന്റെയോ പേരിലുള്ള സദാചാരമല്ല മറിച്ച് മനുഷത്വ പരമായ വിചാരങളാണ് നാടിന്റെ നന്മക്ക് ആവശ്യം.

Sunday, January 11, 2009

MBA

മനുഷ്യനെ കാണാതെ അവന്‍റെ മനസ് കാണാതെ
മത്സരികുവാന്‍ മാത്രം പഠിപ്പിച്ച മറ്റൊരു ശാസ്ത്രം
അത് ശാസ്ത്രമോ കലയോ? അറിയില്ല
രണ്ടുമാണത്രേ, ആര്‍ക്കറിയാം
കൂടെ പഠിച്ചവര്‍ പരസ്പരം മത്സരിച്ചു
അവസാനം എല്ലാരും തോറ്റു, മനസുകൊണ്ട്
ഇനി വരുന്നവര്‍ തോല്‍ക്കാതിരിക്കട്ടെ

botany-സസ്യശാസ്ത്രം

ഒരു കുഞ്ഞു പൂവിന്റെ ഹൃദയത്തെ കീറി നോവിക്കുവാന്‍
മാത്രം എന്നെ പഠിപ്പിച്ച ഈ ശാസ്ത്രം നശിക്കട്ടെ
നാളെ വിടരുവാന്‍ കൊതിച്ചിരുന്ന എത്രയോ മൊട്ടുകള്‍
ഞാനെന്‍റെ കൈകളാല്‍ അറിഞ്ഞു തള്ളി
ഞാനിപ്പോഴും കേള്ക്കുന്നു
ഒരു കുഞ്ഞു പൂവിന്റെ രോദനം
മാര്‍ക്കുകള്‍ വാരി കൂട്ടുവാന്‍ മാത്രമായ്
എന്തിനീ കാടാത്ത രീതികള്‍
മാറ്റുവാനാകില്ലേ ഈ കൊല്ലുന്ന ശാസ്ത്രത്തെ

Wednesday, January 7, 2009

തമിഴ്നാടും കേരളവും

കേരളം എന്നും തമിഴ്നാട്ടില്‍ നടന്നു വരുന്ന സംഭവങളെ കൌ‌തുക പൂര്‍വ്വം വീക്ഷിചിട്ടെയുള്ളൂ.. തമിഴര്‍ അവരുടെ സംസ്ക്കാരത്തെയും കലയെയും സംരക്ഷികുന്നത് പ്രശംസനീയം തന്നെയാണ്. അവര്‍ ത്മിഴ് ഭാഷയെ എല്ലാത്തരത്തിലും ഉയര്‍ത്തിപ്പിടിക്കുന്നു. സിനിമാക്കുപോലും ത്മിഴ് പേരിട്ടാല്‍ നികുതി ഇളവു നല്കുന്നു. എന്നാല്‍ ഇവിടെയോ, പത്തു വര്ഷം കഴിയുമ്പോള്‍ മലയാളം അറിയാവുന്ന എത്ര കുട്ടികള്‍ നാട്ടിലുണ്ടാവും? ഇംഗ്ലീഷ് വളരെ വിലപെട്ടടുതന്നെയാണ്. പക്ഷെ അതിനൊപ്പം മലയാളം കൂടി പഠിക്കാന്‍ നമ്മള്‍ കുട്ടികളെ അനുവദിക്കണം. നമുക്കിന്നു മലയാളം സാഹിത്യം വേണ്ടാ,സിനിമ വേണ്ടാ, കഷ്ടം തനെയല്ലേ? കലോത്സവങളില്‍ മാത്രമായി നമ്മുടെ ഭാഷ ഒതുങ്ങി കൂടുകയാണ്. ഇക്കാര്യങളില്‍ നമുക്ക് ത്മിഴ് നാടിനെ അനുകരികവുന്നതാണ് .
പഷേ ചില കാര്യങളില്‍ തമിഴര്‍ ദേശിയ വികാരം കാട്ടുന്നില്ല. അത് അവര്‍ക്ക് കുറവാണെന്നു തന്നെ പറയാം. ത്മിഴ് പുലികളെ പരസ്യമായി പിന്തുണക്കുന്നത് ശരിയാണെന്ന് തോന്നുനില്ല. രാജിവ് ഗാന്ധിയെ മറക്കാന്‍ ഭാരതിയനാകുമോ? തമിഴെരുടെ ഈ നിലപാടുകള്‍ എതിര്കേണ്ടത് തന്നെയല്ലേ? അല്ലെങില്‍ നാളെ പാക്കിസ്ഥാന്‍ , തീവ്ര വാദികളെ പരസ്യമായി പിന്തുണക്കും. ദേശിയ വികാരം മലയാളികള്‍ക്ക് കൂടുതലാണ്, ഇക്കാര്യത്തില്‍ തമിഴര്‍ നമ്മെ മാതൃക ആക്കണം.

Saturday, January 3, 2009

അഭയ കേസ്‌

കേരളം പുതുവര്‍ഷ ദിനത്തെ വരവേറ്റത് അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം കിട്ടി എന്ന വാര്‍ത്ത‍ കേട്ടുകൊണ്ടാണ്. കോടതി വിധി സത്യതില്‍ ജനങളെ അപമാനിക്കുന്ന ഒന്നായിരുനില്ലേ?ശരിക്കും പ്രതികളെ ഒരു മത വിഭാഗത്തിന്റെയും ആള്‍ക്കരായി കണക്കാകാനാകില്ല . ഇതു ചെറിയവനും വല്യവനും തമ്മിലുള്ള യുദ്ധമാണ് . ഏത് മത പുരോഹിതന്‍ തെറ്റു ചെയ്താലും ശിക്ഷിക്കപെടനം. പക്ഷെ ഇവിടെ നിയമം അവരെ സംരക്ഷികുകയാണ് . നാളെ സന്തോഷ് മാധവനും ജാമ്യം കിട്ടി പുറത്തു പോകും. പിന്നെ ഒരു കന്യ്യാ സ്ത്രീയുടെ കന്യക പരിശോതന നടതിയത്‌ കൊടിയ പാപം ആണത്രെ . പക്ഷെ അതില്‍ അവര്‍ കന്യകയല്ല എന്നല്ലേ തെളിഞ്ഞത് . അത് പ്രശനമല്ലേ? എനിക്കറിയില്ല. നമ്മുടെ രാജ്യത്ത് പണവും അധികാരവുമുള്ള ഒരാളും ശിക്ഷികപെടില്ല. മാന്യമായി അവനവനു പറ്റുന്ന എന്തെകിലും ജോലി ചെയ്തു ജീവിക്കുന്ന ഒരുപാടു ആളുകളുള്ള നമ്മുടെ നാട്ടില്‍ സര്‍വ സ്വതന്ത്രരായി ഇക്കൂട്ടര്‍ വിഹരിക്കുന്നു.

Friday, January 2, 2009

new year wishes

i wish a very happy new year to all...i congragulate mammookka 4 his bolg